Thursday, April 19, 2012

സഭാകമ്പം !!

ബിരുദം എന്ന ലക്ഷ്യവുമായി വന്ന് ഭരതത്തിലെ നീടുമുടി വേണൂന്‍റെ അവസ്ഥയിലെത്തിയ 6 ചെറുപക്കാരായിരുന്നു
ദേവന്‍, രെമേഷ്, സജീവ്, മുകേഷ്, ദിലീപ്, പിന്നെ ഈ ഞാനും

ഞങ്ങള്‍ അങ്ങനെ കോളേജില്‍ പറന്ന് നടക്കുന്ന കാലം. (മര്യാദക്ക് നടക്കാന്‍ കാല് നിലത്തുറക്കണ്ടെ !! ? )
ഞങ്ങള് ഒരു 6 പേര്‍ക്ക് കളിയും ചിരിയും മാത്രമായിരുന്നു ആ ലോകത്ത് (ഞങ്ങള്‍
ക്ലാസ് കട്ട് ചെയ്ത് കളിച്ച് നടക്കും എന്നിട്ട് ടീച്ചര്‍മാര്‍ പിടിക്കും
അവര് ചീത്തപറയും അപ്പൊ ഞങ്ങള് ചിരിക്കും )
എന്നും ഒരേ അവസ്ഥയെ അഭിമുഖീകരിക്കേണ്ടീ വന്ന ഞങ്ങള്‍ ഒറ്റകെട്ടായി (അന്ന് മാത്രമല്ല ഞങ്ങള്‍ക്കെന്നും കെട്ടാ )
ഒരു തീരുമാനമെടുത്തു. (ആരും തെറ്റിധരിക്കണ്ട നന്നകാനല്ല )
ഏതെങ്കിലും ആക്റ്റിവിറ്റീസില്‍ പേര് കൊടുത്ത് അതിന്‍റെ പേരും പറഞ്ഞ് മുങ്ങാന്‍ .
ഞങ്ങളുടെ ഭാഗ്യം കൊണ്ടോ വീട്ടുകാരോടുള്ള ദൈവത്തിന്‍റെ വൈരാഗ്യം കൊണ്ടൊ
കോളേജ് ഗെയിംസും, ഡി സോണ്‍ ഫെസ്റ്റും ഒരുമിച്ച് വന്നു

ദേവന്‍ :- സംഭവമൊക്കെ കൊള്ളാം നമ്മള്‍ ഏതിലൊക്കെ പേര് കൊടുക്കും ?
ഞാന്‍ :- എനിക്ക് കുഴപ്പമില്ല ഞാന്‍ ക്രികറ്റ് ടീമിലുണ്ടല്ലൊ (അഹങ്കാരം )
സജീവ് :- നാടകം, ദഫ്മുട്ട്, ഫാന്‍സി ഡ്രെസ്സ്, സംഘഗാനം ഇതില്‍ മാത്രെ ആണുങ്ങള്‍
പങ്കെടുക്കൂ.ഞാന്‍ പണ്ട് ദഫ്മുട്ട് കളിച്ചിട്ടുണ്ട് അതുകൊണ്ട് എനിക്കതില്‍
പേര് കൊടുക്കാം
രമേഷ് :- എന്നാ ദേവനും മുകേഷും സംഘഗാനത്തി ചേര്‍ന്നൊ നിങ്ങള്‍ക്ക് പാടാനറിയലൊ (അത് കേട്ട് പാട്പെടാന്‍ ഞങ്ങള്‍ക്കും )
മുകേഷ് :- എടാ രെമേഷേ നീയോ ?
രമേഷ് :- ഞാന്‍ നാടകത്തില്‍
ദിലീപ് :- അതിന് നിനക്ക് അഭിനയിക്കാനൊക്കെ അറിയോ ?
രമേഷ് :- പിന്നെ ........... അലുമിനിയ പാത്രകട നടത്തുന്ന എന്‍റച്ചന്‍
പത്മനാഭനല്ലെ കഴിഞ്ഞതവണ ഓസ്കാറ് കിട്ടിയത് !!. വിദ്ധ്യഭ്യാസം കൂടിപോയി എന്ന
ഒറ്റ അഹങ്കാരം വെച്ച് വെറും അഭ്യാസം മാത്രമുള്ള നമ്മളെ തെറിപറയുന്ന
രെക്തരെക്ഷസ്സുകളുടെ അടുത്ത് നിന്ന് എന്തെങ്കിലും തരികിട കാട്ടി മുങ്ങാന്‍
നോക്കുമ്പോഴാ അവന്‍റെ എക്സ്പീരിയന്‍സ് സര്‍ട്ടിഫികറ്റ് ....ഒന്ന് പോഡാപ്പ
ഞാന്‍ :- ദിലീപേ നീ ?
ദിലീപ് :- ഞന്‍ ലളിതഗാനം
ഹെന്ത് !!!!!!!!!!!!!!!!!!!!!!!!! ???????? (അഞ്ചുപേരില്‍ നിന്നും ഒരുമിച്ചായിരുന്നു ഈ വ്രിത്തികെട്ട ശബ്ദം വന്നത് )
ദിലീപ് :- പേടിക്കണ്ട, തത്കാലം പേര് കൊടുക്കുന്നെന്നെയുള്ളൂ ഞാന്‍ പങ്കെടുക്കില്ല
ഇത് കേട്ടപ്പൊഴാ മുഖത്ത് നിന്ന് ആശ്ചര്യ ചിഹ്ന്നവും ഉള്ളീന്ന് ശ്വാസവും പോയത്...!

(ഈ കഥ ഞാന്‍ പിന്നൊരിക്കല്‍ പറയാം... അത് ഇമ്മിണി ബല്യൊരു സംഭവമാ...)

അങ്ങിനെ ഞങ്ങള്‍ ആറുമുഖന്മാര്‍ എല്ലാം പറഞ്ഞു കോമ്പ്ലിമെന്‍സ് ആക്കി അന്നത്തേക്കു പിരിഞ്ഞു.
തൊട്ടടുത്ത ദിവസം ഞാന്‍ കോളേജിലെത്തിയത് ആ ഞെട്ടിക്കുന്ന വാര്‍ത്ത കേട്ടു
കൊണ്ടായിരുന്നു. ഡീസോണിനോടനുബന്ധിച്ച് കോളേജ് ഗയിംസ് നീട്ടി വെച്ചു. എന്റെ
ക്രിക്കറ്റ് സ്വാ‍ാ.............ഹാ..!!

അതായത് രമണാ‍ാ‍ാ‍ാ‍ാ‍ാ........ഊ....................ജ്ജ്വലമായി പോയി ആ പ്രകടനം...
അഡ്മിന്‍ പവര്‍ പോയ മാഷിനെ പോലെ ഊത്ത താടിക്ക് കയ്യും കൊടുത്ത് ഇരുന്നു പോയി ഞാന്‍. :-(
മുന്നിലൊരു ചോദ്യം.... ഇനിയെന്ത്...???

ഡാ നിങ്ങള് പറ... ഇനി ഞാനെന്ത് ചെയ്യും..?
സജീവ്:- ഹ്ഹ്ഹ്ഹ്ഹ്ഹ്ഹഹ്... എന്തായിരുന്നു അവന്റൊരു അഹങ്കാരം..
ദേവന്‍:- ഹൂം...മലപ്പുറം ക്രിക്കറ്റ്, കൊണ്ടോട്ടി ബാറ്റ്, മൂസാക്കാന്റെ ബൌണ്ടറി, എന്നിട്ടിപ്പൊ എന്തായി..?
മുകേഷ്:- ഇനി എന്തോന്നാവാന്‍ ലവന്‍ ബൌള്‍ഡായി...!!
ഞാന്‍:- വിക്രമന്‍ സാറിനെ (ശവം) കുത്താതെഡേയ്..എന്തെങ്കിലുമൊരു പോംവഴി പറ..
രമേഷ്:- ഏടാ നീ വിഷമിക്കണ്ടാ, നാടകത്തിലെക്ക് ഒരാളെ കൂടി വേണം എന്നു ഡയറക്റ്റര്‍
സത്യേട്ടന്‍ പറഞ്ഞിരുന്നു.നമുക്കൊന്നു മുട്ടി നോക്കാം.
വീണ്ടും എന്റെ മനസില്‍ ആദ്യം പ്രതീക്ഷകളുടെ ലഡ്ഡു പൊട്ടി, പിന്നീട് ജിലേബി, ഹലുവ,ഗുലാബ്
ജാം അങ്ങിനെ മൊത്തത്തില്‍ ഒരു ബേക്കറി തന്നെ പൊട്ടി..!

ഈ ബ്ലോഗിനാസ്പദമായ സംഭവ വികാസങ്ങള്‍ ഇതാ ഇവിടെ നിന്നും ആരംഭിക്കുന്നു..!

ഒരു പ്രതിമയടക്കം ഞങ്ങള്‍ ഒമ്പതു പേരടങ്ങുന്ന സംഘമായിരുന്നു നാടകത്തില്‍‌ ...
എന്നേക്കാള്‍ മുന്നെ നാടകത്തിലേക്കു ചാടി പുറപ്പെട്ട ഓസ്കാര്‍ പത്മനാഭന്റെ മകന്‍
അലുമീനിയം രമേഷിനെ ഡയറക്റ്റര്‍ പിടിച്ചു പ്രതിമയാക്കി.എന്നോടോ ഡയറക്റ്ററോടോ
ഉള്ള വാല്‍സല്യം നിറഞ്ഞ സ്നേഹം കൊണ്ടാവാം അവന്റെ മുഖം പലപ്പോഴും ഞെളുങ്ങിയ
അലൂമിനിയം പാത്രം കണക്കേ ആയിരുന്നു.
തുടര്‍ച്ചയായ റിഹേര്‍സലുകള്‍... രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ...എല്ലാവരിലും തികഞ്ഞ ആത്മ
വിശ്വാസവും പ്രതീക്ഷകളും നിറഞ്ഞു കവിഞ്ഞു.
എന്റെ അര്‍പ്പണ ബോധവും അഭിനയ ചാരുതയും (ഒള്ളതാ ഒള്ളതാ സത്യായിട്ടും ഒള്ളതാ..!)
കണ്ട് സായൂജ്യം പൂണ്ട സംവിധായകന്‍ എനിക്ക് എന്നാല്‍ താങ്ങാവുന്നതിലും
കൂടുതല്‍ വിശ്വാസം അര്‍പ്പിച്ച് ഈ നാടകത്തിലെ ക്ലൈമാക്സിലെ പഞ്ച് ഡയലോഗ്
എന്നെ തന്നെ ഏല്‍പ്പിച്ചു. (അതിനയാള്‍ക്കു തന്നെ കിട്ടി..)

അങ്ങിനെ ഞങ്ങളും കോളേജധികൃതരും വേറെ കുറേ കിണാപ്പന്മാരും കാത്തിരുന്ന ആ സുദിനം ഒരു മുന്നറിയിപ്പുമില്ലാതെ വന്നെത്തി...
പരിപാടികളെല്ലാം കാലത്ത് എട്ടു മണി മുതലെ തുടങ്ങി കഴിഞ്ഞിരുന്നു. നാടകം പത്തു മണി മുതലാണ്
ആരംഭിക്കുക എന്നറിയാന്‍ കഴിഞ്ഞു. ഡയറക്റ്റര്‍ സത്യേട്ടന്റെ ശല്യം സഹിക്ക
വയ്യാതെ രണ്ടു വട്ടം കൂടി ഞങ്ങള്‍ റിഹേര്‍സല്‍ നടത്തുന്നതായി
അഭിനയിച്ചു...നാടകം ഒരഭിനയമാണല്ലോ.(ദുഷ്ടന്‍...ഹൂം..! എത്ര
കളേര്‍സായിരുന്നു..സമ്മതിച്ചില്യാ...)

സമയം രാത്രി 8 മണി..
രാമേട്ടന്‍ (ഞങ്ങളുടെ മേക്കപ്പ് മാന്‍) വന്നു എല്ലാവരോടും റൂമില്‍ ഇരിക്കാന്‍ പറഞ്ഞു.
രാമേട്ടനെ കുറിച്ചു പറയുവാണെങ്കില്‍, കമലദളം സിനിമയില് മോഹന്‍ലാലിനു മേക്കപ്പിട്ടത്
താനാണെന്നാണ് ഇങ്ങേരുടെ വാദം. പണ്ട് ചുമരെഴുത്തുമായി നടന്നിരുന്ന കാലത്ത്
ഭിത്തിയില്‍ ഒട്ടിച്ച മോഹന്‍ലാലിന്റെ പോസ്റ്ററില്‍ വിക്രിയകള്‍ ഒപ്പിച്ച
ഇദ്ദേഹത്തെ ഫാന്‍സ് അസോസിയേഷന്‍കാര്‍ പഞ്ഞിക്കിട്ടു എന്നതാണു സത്യം. ആ ഒരു
അവസ്ഥയില്‍ നിന്നും ഒന്നു മേകപ്പായി വരാന്‍ കുറച്ചു കാലമെടുത്തു എന്നതും
പരസ്യമായ രഹസ്യമായി ഇന്നും അവശേഷിക്കുന്നു. അങ്ങിനെ..!
രാമേട്ടന്‍ പണി തുടങ്ങി.
ദേ വെരുന്നു കാലന്‍... അടുത്തതെന്റെ ഊഴം....
(ഈശ്വരാ...ചുമരെഴുത്തും കുമ്മായം പൂശലുമായി നടന്നിരുന്ന മനുഷ്യനാ..മുഖത്ത് ഏതൊക്കെ പാര്‍ട്ടികാരുടെ കൊടി വരച്ചു വെക്കുമോ ആവോ..?)
രാമേട്ടന്‍ :- ഡാ നിനക്ക് ടെന്‍ഷനുണ്ടോ ?
ഞാന്‍:- ഇല്ല എന്ത്യെ ? (പിന്നെ ഇല്ല്യാതിരിക്ക്യൊ...തന്നെ എനിക്ക് നന്നായിട്ടറിയാം )
രാമേട്ടന്‍ :- നിന്റെ മുഖം കണ്ടിട്ടങ്ങിനെ തോനുന്നു ?
ഞാന്‍‍:- അത് ഭക്ഷണം കഴിച്ചോണ്ടാകും, ഞാനിന്ന് പുഴുങ്ങിയ മുട്ട 4 എന്നം കഴിച്ചു
രാമേട്ടന്‍ :- 4 പുഴുങ്ങിയമുട്ട കഴിച്ചാല്‍ മുഖത്താണൊ ടെന്‍ഷന്‍ ? അത് വയറ്റിലും അതിനോടനുബന്ധ സ്ഥലത്തുമല്ലെ വരേണ്ടത് ?
ഞാന്‍ :- ഛീ വിത്രികെട്ടവനെ ഇതതല്ല
രാമേട്ടന്‍:- നിനക്ക് സഘാബംഗമുണ്ട് ..
ഞാന്‍ :- ങേ, എന്ത് ?!!
രാമേട്ടന്‍:- അല്ല സഭാകംഭമുണ്ട് എന്ന്
ഞാന്‍:- അതെന്താ ?
രാമേട്ടന്‍ :- ഡാ ഈ സ്റ്റേജിലൊക്കെ കേറുമ്പൊ ഒരു ചമ്മലും നാണവുമൊക്കെ വരില്ലെ അതാ ഞാനുദ്ധേശിച്ചെ
ഞാന്‍:- ഹേയ്.....അങനൊന്നൂല്ല്യ, ഒരുനാണവുമില്ല്യാത്തോനാ ഞാന്‍ പിന്നാ സകാഭംഗം ...ഛായ്
രാമേട്ടന്‍ :- എടാ അതല്ല ഇതൊക്കെ പെട്ടന്നാ വരുന്നത്,
ഞാന്‍ :- ഇതെന്താ വല്ല വയറിളക്കമൊ, പ്രെതീക്ഷിക്കാതെ പെട്ടന്ന് വരാന്‍ ? ഒന്നു
പോ അണ്ണാ നമ്മളിതെത്രെ നാടകം കണ്ടതാ അഫിനയിച്ചതാ പിന്നാ .....ഹും.....അല്ല
രാമേട്ടാ ഈ ഡി സോണിന് വേറെ തരത്തിലാകുമോ സഭാകംബം ?
രാമേട്ടന്‍ :- ഉവ്വ !! ഫൈനല്‍ റിഹേഴ്സലിന് നീ സ്റ്റേജില്‍ വെച്ച് ഒന്ന് പതറുന്നത് ഞന്‍ കണ്ടു, അതുകൊണ്ട് പറഞ്ഞതാ
ഞാന്‍ :- അത് പേന്‍റിന്‍റെ ഹുക്ക് പൊട്ടിയപ്പൊ സംഭവിച്ചതാ (ഇനിയിപ്പൊ ഈ ഉടുതുണിയുമായി ബന്ധപെട്ട വല്ലതുമാണൊ സകാഭംഗം ??????)
രാമേട്ടന്‍ :- ഡാ മരപൊട്ടാ , നല്ല ബെസ്റ്റ് ഗള്‍ഫ് സാധനമുണ്ട് നല്ല ഒന്നാന്തരം വോഡ്ക അതും റഷ്യന്‍ സ്മിറ്നോഫ്ഫ്
ഞാന്‍ :- അത് മുഖത്ത് പുരട്ടിയാല്‍ മതിയാകുമല്ലെ ? പക്ഷെ എനിക്ക് ഈ ക്രീമൊക്കെ അലര്‍ജ്ജിയാ അപ്പൊ എന്ത് ചെയ്യും
രാമേട്ടന്‍ :- ഡാ പൊട്ടാ ....
ഞാന്‍ :- ഡോ താന്‍ നേരത്തെ മരപൊട്ടാന്നു വിളിച്ചത് ഞാന്‍ സഹിച്ചു പ്ക്ഷേ എന്നെ
പൊട്ടാന്ന് വിളിച്ചാലുണ്ടല്ലൊ ങ്ഹാ‍ാ പറഞ്ഞേക്കാം (കോളേജിലാ
പഠിക്കുന്നെന്ന് നോക്കില്ല വാവിട്ട് കരയും ഞാന്‍) എന്താ കാര്യം പറ ?
രാമേട്ടന്‍ :- അത് ക്രീമല്ലടാ നല്ല സ്വയമ്പന്‍ സാധനാ ഒന്നടിച്ചാല്‍ മതി അപ്പൊ എല്ലാ
ടെന്‍ഷനും തീരും നിനക്ക് നല്ല പ്രചോദനം കിട്ടുകയും ചെയ്യും
ഞാന്‍ :- ഓഹോ യൂ ഫൂള്‍ താന്‍ ഉദ്ധേശിച്ചത് കള്ളാണല്ലെ ?????? എന്നാലും ആശാനറിഞ്ഞാല്‍
കൂടെ അഭിനയിക്കുന്നോരറിഞ്ഞാല്‍ പ്രെശ്നമാകും. നിക്ക് വേണ്ട
രാമേട്ടന്‍:- അതാടാ ഇതിന്റെ കഴിവ് ഒരാളറിയില്ല, മണം തീരെയില്ല ഇത് ഗള്‍ഫാടാ‍ാ എന്റെ അളിയന്‍ കൊണ്ടുവ്വന്നതാ നീ ധൈര്യമായി കഴിച്ചോ
ഞാന്‍ :- കുഴപ്പമൊന്നുമുണ്ടാകില്ലല്ലൊ
രാമേട്ടന്‍ :- ഹെയ് ഇല്ലടാ
ഞാന്‍:- എന്നാ ഒരു രണ്ടെണ്ണമൊഴിക്ക് (നാടകം കഴിഞ്ഞാ ടേബ്ലോ കൂടിയുണ്ട് ഒന്നതിനിരിക്കട്ടെ ..ഹും എന്നോടാ കളി )

അങ്ങിനെ നന്ദുവേട്ടന്‍ (കാള) കാടി കുടിക്കുന്ന പോലെ അതകത്താക്കി.

നമ്മടെ ഊഴമായെന്ന് സത്യേട്ടന്‍ അറിയിച്ചതിനെ തുടര്‍ന്ന് ഞങ്ങള്‍ സ്റ്റേജിലെക്ക് നീങ്ങി... കൂടെ സത്യേട്ടനും..!
സ്റ്റേജെല്ലാം അറേഞ്ജ് ചെയ്ത് സാധന സാമിഗ്രികളൊക്കെ അതാതു സ്ഥാനങ്ങളില്‍ വെച്ചു സെറ്റിട്ടു.
രണ്ട് നിമിഷം മനസെല്ലാം ഏകാഗ്രമാക്കി പ്രാര്‍ത്ഥിക്കാന്‍ നിര്‍ദ്ദേശിച്ച്
അനുഗ്രഹത്തിന്റെ പേമാരി ഞങ്ങളില്‍ വര്‍ഷിച്ച് അദ്ദേഹം സ്റ്റെജില്‍
നിന്നിരങ്ങി അഭിമാനത്തോടെ, തികഞ്ഞ ആത്മവിശ്വാസത്തോടെ സദസ്സിന്റെ മുന്‍
നിരയില്‍ തന്നെ സ്ഥാനം പിടിച്ചു.

ലോ കോളേജിലെ കുറേ കൂതറകളെ കൊണ്ട് നിറഞ്ഞ സദസ്സ്..എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ഞങ്ങളുടെ നാടകത്തിന്റെ
തിരശീല പതിയെ ഉയര്‍ന്നു..എല്ലാവരും തകര്‍ത്ത് അഭിനയിക്കുന്നു. കൂടെ ഞാനും
(ഹൂം എനിക്കൊന്നും പേടികാനില്ലല്ലൊ.. ഉള്ളില്‍ റഷ്യനല്ലേ.റഷ്യന്‍...ഹൂം
എന്നോടാ കളി..)
വളരെ വിജയകരമായി നാടകം അതിന്റെ അവസാന രംഗത്തിലേക്കടുത്തു. (ഹൂം...ഇതില്‍ ഞാന്‍ തകര്‍ക്കും)

ബ്രിട്ടീഷ് സേനയുടെ അടികൊണ്ട് തളര്‍ന്നു കിടക്കുന്ന ഞാന്‍ കൂടെയുള്ളവര്‍ക്ക്
ഉണര്‍വേകാന്‍, വാക്കുകളിലൂടെ അവര്‍ക്ക് ധൈര്യം പകരാന്‍ കിടക്കുന്നിടത്തു
നിന്നും എണീറ്റു വന്ന് സദസിനെ അഭിമുഖീകരിച്ച് സംസാരിക്കുന്നതാണു രംഗം..!

“ഊഷമളതയും ശാന്തതയും നിറഞ്ഞു നിന്നിരുന്ന ഈ ഒരു അന്തരീക്ഷത്തില്‍ സാമ്രാജ്യത്വ
ശക്തികളുടെ കടന്നു കയറ്റം മൂലം യുവ ജനതയുടെ പ്രസരിപ്പ് അപ്പാടെ കുറഞ്ഞു. ഈ
ഒരു സ്ഥിതി ഗതിക്ക് കാരണ ഭൂതരായ വെള്ളപടയെ പടിയടച്ചു പിണ്ഢം വെക്കേണ്ട കാലം
അതിക്രമിച്ചിരിക്കുന്നു. ”
ഇതാണ് ഞാന്‍ പറയേണ്ട ആ മഹത് വചനം..!!

അടികൊണ്ട് വീണു കിടക്കുന്ന ഞാന്‍ ചാടി എഴുന്നേറ്റു....!
ആകാംഷയുടെ മുള്‍ മുനയിലിരിക്കുന്ന സദസ്സിനോട് ഞാന്‍ ഉച്ചത്തില്‍ പറഞ്ഞു :-
“ഉഷയും ശാന്തയും നിറഞ്ഞു നിന്നിരുന്ന ഈ അന്തരീക്ഷത്തില്‍ സാമ്രാജിന്റെ ശക്തി
കടന്നു കയറിയ മൂലം, യുവ ജനതയുടെ പ്രസവിക്കല്‍ അപ്പാടെ കുറഞ്ഞു. ഈ ഒരു
അധോഗതിക്ക് ഭൂതമായ കാരണാവരെ പടിയടച്ച് പിണ്ഢം വെക്കേണ്ട കാലം
ആക്രമിച്ചിരിക്കുന്നു.”

പറഞ്ഞു തീര്‍ന്നില്ല.പിന്നെ അവിടെ ഒരു ബഹളമായിരുന്നു
എന്റെ കൂടെയുള്ളവര്‍ക്ക് പറയാനുള്ളത് പറയാന്‍ പോലും അവന്മാര്‍ അനുവദിച്ചില്ല വൃത്തികെട്ടവന്മാര്‍
കലാകാരന്മാര്‍ക്കെന്താ ഇവിടെ ഒരു വിലയുമില്ലെ ?
എന്തായാലും എനിക്ക് പറയാനുള്ളത് ഞാന്‍ പറഞ്ഞല്ലൊ ജനങ്ങള്‍ക്കിടയില്‍ അതിനിത്രെയും
വലിയൊരു ഓളം ഉണ്ടാക്കാനായല്ലൊ എനിക്കതു മതി ഞാന്‍ കൃദാര്‍ഥനായി
നന്ദി രാമേട്ടാ നന്ദി
എല്ലാം കഴിഞ്ഞ് എന്നെ ഒരു സംഭവമാക്കിയ സ്റ്റേജിനെ തൊട്ട് നെറുകില്‍ വെച്ച് യുദ്ധം
ജയിച്ച യോദ്ധാവിനേ പോലെ ഇറങ്ങി വരുമ്പൊഴാ രമേഷിന്റെ ചോദ്യം
ഡാ നീ എന്താ കാണിച്ചെ ? എന്തൊക്കെ തോന്നിവാസമാടാ നീ പറഞ്ഞെ ? നീയാ നാടകം കുളമാക്കിയത്
ഞാന്‍ :- എന്ത് നാടകം കുളമായെന്നൊ ....!! ?
ഇല്ല................. ഞാന്‍ വിശ്വസിക്കില്ല !
അപ്പൊ ഇക്കണ്ട ജനങ്ങള്‍ ഹര്‍ഷാരവം മുഴക്കിയതൊ....? ഇതെല്ലാം മിഥ്യയാണെന്നൊ ?????????
(ആ നാടകം കഴിഞ്ഞ മുതലിങ്ങനാ എന്ത് പറഞ്ഞാലും ആ ഒരു ടച്ച് വരും... കാരണം എനിക്ക് ഇപ്പൊ സഭാകമ്പമില്ലല്ലൊ )
രമേഷ് :- കോപ്പാണ് നിന്റെ ഒറ്റ ഡയലോഗ് കാരണം വേറെ ഒരാള്‍ക്കും ഒന്നും പറയാനൊത്തില്ല മൈക്കിനേക്കാള്‍ ഉച്ചത്തിലായിരുന്നു കൂക്ക്.......
അവന്റെ ഉഷയും ശാന്തയും ആരാടാ ഇവരൊക്കെ , കൂടെ ആ സാമ്രാജും അതൊരു മജിക് കാരനല്ലെ അയാളെയൊക്കെ എന്തിനാ നീ ഇതിലേക്ക് വലിച്ചിഴച്ചത് ?
അവന്റെയൊരു ഹര്‍ഷാരവം, ചെല്ല് നിന്നെ കാത്ത് സത്യേട്ടന്‍ ഇരിപ്പുണ്ട്

(ഈശ്വരാ ഇവനെന്തൊക്കെയാ ഈ പറയുന്നത് ഇനി ഇവനും സഭാകമ്പത്തിനുള്ള റഷ്യന്‍ ആന്റി ബയോടിക് കഴിച്ചൊ ?)
എന്തോ സംഭവിച്ചിട്ടുണ്ട് ....... എന്തായാലും ആദ്യം രമേട്ടനെ കാണാം
ഞാന്‍:- രാമേട്ടാ
രമേട്ടന്‍ :- നീ മിണ്ടിപോകരുത് എല്ലാം തകര്‍ത്തില്ലെ നീ , പറയേണ്ടതൊന്നും പറഞ്ഞുമില്ല എന്തൊക്കെ പറയാന്‍ പാടില്ലാത്തതുണ്ടൊ അതൊക്കെ വിളിച്ച്
കൂവുകയും ചെയ്തു ഒക്കെ നശിപ്പിച്ച്
ഞാന്‍ :- ഇതൊക്കെ എപ്പൊ സംഭവിച്ചു.... ഹും ഇതിനൊക്കെ കാരണം നിങ്ങളാ കംബം കളയാനാണെന്നും പറഞ്ഞ് ബോദ്ധം പോകുന്ന കൂറ വാറ്റ് തന്ന കാലാ എന്നിട്ടിപ്പൊ
കുറ്റം മുഴുവന്‍ എനിക്ക് ....
സാരല്ല്യ പോട്ടെ
അതെയ് രാമേട്ടാ
എന്ത്രാ‍ാ....... രാമേട്ടന്‍
അല്ലാ വരാനുള്ളതൊക്കെ വന്നു ഇനി പറഞ്ഞിട്ടു കാര്യല്ല്യ.... എന്നെ സത്യേട്ടന്‍ കാണണമെന്നു പറഞ്ഞിട്ടുണ്ട്
ശെരിക്കും ഇപ്പൊ ഇങ്ങള് പറഞ്ഞ കംബം ഉള്ളീന്ന് വരുന്നുണ്ട്
രാമേട്ടന്‍ :- അതിനു ?
ഞാന്‍ :- അല്ല ...... ലാ സാധനമുണ്ടാക്വോ ഇച്ചിരി കിട്ടാന്‍ മറ്റേ റഷ്യന്‍ അളിയന്‍ ?
രാമേട്ടന്‍ :- പ്ഫാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ (ഇന്നും എന്റെ കാതില്‍ മുഴങ്ങുന്ന ആ ഒരാട്ടിന് ഒരുപാ‍ാടര്‍ഥങ്ങളുണ്ടായിരുന്നു.....ശ്ശൊ
വെര്‍ത്തുപോയി )